സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രശ്ന പരിഹാര നടപടി വേണം:കെ.കെ.എം.എസ്
പാലക്കാട് :കേരളകണാൻ മഹാസഭ ഓഫീസിൽ വെച്ച് രക്ഷാധികാരി ശസി. മണിയന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ രാമചന്ദ്രൻ കപ്പപ്പുള്ളി യോഗം ഉദ്ഘാടനം ചെയ്തു.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിലെ പ്രാതിനിത്യം ഉറപ്പുവരുത്തുന്നതിന് പ്രവർത്തിച്ചുവരുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ നിർത്തലാക്കിയ സർക്കാർ ഉടൻ പരിഹാര നടപടി എടുക്കണമെന്നും കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സിലെ ക്ഷേമനിധി വരിസംഖ്യ വീഴ്ച പറ്റിയതിനെ പുതുക്കി അടക്കുവാനുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കണം എന്നും യോഗം ആവിശ്യപെട്ടു.
ജനറൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റ് വി. അയ്യപ്പൻ, ജില്ല പ്രസിഡന്റ് വി. സി. ഉണ്ണികൃഷ്ണൻ, ജോ സെക്രട്ടറി പി. വി. രവികുമാർ, കെ. മണികണ്ഠൻ മഞ്ഞളൂർ, ദേവി ആറുമുഖൻ വാരണി, ശ്രീ കെ ചന്ദ്രൻ കയറാടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.