മണ്ണാർക്കാട്:” സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം ” എന്ന പ്രമേയത്തിൽ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം കുമരംപുത്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.അബൂബക്കർ അധ്യക്ഷ നായി.കുമരംപുത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സഹദ് അരിയൂർ,കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, സംസ്ഥാന സമിതി അംഗം ഹുസൈൻ കോളശ്ശേരി,കെ.പി.എ.സലീം,സി.എച്ച്.സുൽഫിക്കറലി,സഫ് വാൻ നാട്ടുകൽ,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.അൻവർ സാദത്ത്,ട്രഷറർ സി.പി. ഷിഹാബുദ്ദീൻ,മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി മുനീർ താളിയിൽ,പി.പി.എ.നാസർ,ടി.കെ.എം.ഹനീഫ,എം.അബ്ദുൽ അസീസ്,വി.പി.മുസ്തഫ,ടി. എ.റസാഖ്,സലീം നാലകത്ത്,എ.അബൂബക്കർ,കെ.ജി.മണികണ്ഠൻ,കെ.അബു,കെ.എ.മനാഫ് പ്രസംഗിച്ചു.