പാലക്കാട് ജില്ലയില്‍ ഇന്ന് 247 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു
376 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 22)247 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 233 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 9 പേർ, ആരോഗ്യപ്രവർത്തകരായ 5 പേർ എന്നിവർ ഉൾപ്പെടും.376 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 3052 പരിശോധന നടത്തിയതിനാലാണ് 247 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2091 ആയി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്