(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)
പല്ലശ്ശന. പാലക്കാട് ജില്ലാപഞ്ചായത്ത് 2020-21സാമ്പത്തികവർഷം ജനകീയാസൂത്രണപദ്ധതിപ്രകാരം കൂടല്ലൂർ നടുത്തറ യുവജനവായനശാല അങ്കണത്തിൽ 1015 .5 സ്ക്വയർഫീറ്റ് ചുറ്റളവിൽ നിർമ്മിച്ച “സ്നേഹവീട്” 2022 ഫെബ്രുവരി 22ചൊവ്വാഴ്ച കാലത്ത് 10മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്. കെ.ബിനുമോൾ ഉത്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.രജനി സ്വാഗതം ആശംസിച്ച ചടങ്ങിൽ,പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് സായ് രാധ അദ്ധ്യക്ഷത വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി, മുൻപഞ്ചായത്ത് പ്രസിഡൻ്റ് പി.ഗീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോകൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺകെ.കെ.യശോദ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻഅനന്തകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജില,വാർഡ്മെമ്പർ ആർ.ജയനാരായണൻ,ഗ്രാമപഞ്ചായത്ത് AE രേഷ്മ,യുവജനവായനശാല ഭാരവാഹികളായ ആർ.കണ്ണദാസ്, എസ്.അജീഷ്കുമാർ എന്നിവരും ഈ ചടങ്ങിൽ ആശംസ അറിയിച്ചു.പഞ്ചായത്ത് സെക്രട്ടറി മഹേഷ്കുമാർ നന്ദി അറിയിച്ചു.