പാലക്കാട്: “ഹിജാബ് നിരോധനം:ഹിന്ദുത്വ വംശീയതയെയും ‘മതേതര ആശങ്ക’കളെയും വിചാരണ ചെയ്യുന്നു” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.ചിറ്റൂർ ഗവ.കോളേജ്,എസ്.എൻ.ജി.എസ് കോളേജ് പട്ടാമ്പി, അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ്,എം.ഇ.എസ് കല്ലടി കോളേജ്,മണ്ണാർക്കാട് നജാത്ത് ആർട്സ് ആന്റ് സയൻസ് കോളേജ് എന്നിവയടക്കമുള്ള കാമ്പസുകളിൽ ഫ്രറ്റേണിറ്റി യൂണിറ്റുകൾക്ക് കീഴിൽ പ്രതിഷേധ പ്രകടനങ്ങൾ,സംഗമങ്ങൾ,വിദ്യാർത്ഥികളുടെ കൈയൊപ്പ് ചാർത്തൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
അഫ് ലഹ,മുർഷിദ,ഹസ്ന അബ്ദുൽ ഖാദർ,ജസീം, റിഷാന,സഫ് വ,ആഷിഖ്, നാജിയ,ഷംന,അഫ്ന,സഫ് വാൻ,ഹന,ഷഹാന,ബദ്റുസമാൻ,ഫർഹ,തമീസ്, ഹിഷാം എന്നിവർ നേതൃത്വം നൽകി.
Photo Caption:ഹിജാബ് നിരോധനത്തിനെതിരെ ഫ്രറ്റേണിറ്റി എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ വിദ്യാർത്ഥിനി പ്രതിഷേധം രേഖപ്പെടുത്തുന്നു.