ഒറ്റപ്പാലം: ചിനക്കത്തൂർ പൂരം കഴിഞ്ഞുമടങ്ങുന്നതിനിടെ രണ്ടുയുവാക്കൾക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണിയംപുറം പി.കെ. ഹൗസിൽ സഞ്ജയാണ് (28) അറസ്റ്റിലായത്. പാലപ്പുറം സ്വദേശികളായ ശിവകുമാർ (23), ജയേഷ് (24) എന്നിവർക്കാണ് കുത്തേറ്റത്. വധശ്രമത്തിന് കേസെടുത്തതായി ഒറ്റപ്പാലം പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പകൽപ്പൂരം കഴിഞ്ഞുമടങ്ങുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്നും ഒരാൾക്ക് മുതുകിനും മറ്റൊരാൾക്ക് കൈത്തണ്ടയിലുമാണ് പരിക്കെന്നും പോലീസ് പറഞ്ഞു. ഇവരെ വാണിയംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.