പാലക്കാട് ജില്ലയില്‍ ഇന്ന് 363 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു
837 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 18) 363 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 346 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 4 പേർ, ആരോഗ്യപ്രവർത്തകരായ 11 പേർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന രണ്ടു പേർ എന്നിവർ ഉൾപ്പെടും.837 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 3254 പരിശോധന നടത്തിയതിനാലാണ് 363 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3306 ആയി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്