സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കേണ്ടത് ആ വിദ്യാലയത്തിലെ പ്രിൻസിപ്പൾ, HM, PTA പ്രസിഡന്റ് തുടങ്ങിയവരിൽ ആരെങ്കിലും ആണ്.ഇനി ഇവരല്ലെങ്കിൽ എസ്.ഐ. അഥവാ എസ്.ഐ. റാങ്കിന് മുകളിൽ ഉള്ള ഉദ്യോഗസ്ഥരാവാം.ഇനി അതിനും കഴിയില്ലെങ്കിൽ റിട്ടയേർഡ് ജഡ്ജിമാർ ആവാം.അതാണ് നിയമം.
എന്നാൽ കഴിഞ്ഞ 16ന് കാരാകുറിശ്ശി ഹയർ സെക്കന്ററി സ്കൂളിലെ SPC പാസ്സിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചത് DYFI ജില്ലാ വൈസ് പ്രസിഡന്റും, സിപിഎം ജില്ലാ കമ്മിറ്റി അംഗവും, യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്ററും ആയ റിയാസ്സുദ്ധീൻ ആണ്.അർഹത ഇല്ലാത്ത അംഗീകാരം ഇരന്നു വാങ്ങുന്നതിന് തുല്യമാണ് DYFI നേതാവിന്റെ പ്രവർത്തി.
ഈ നിയമലംഘനത്തിനെതിരെ കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.നിയമപരമായും രാഷ്ട്രീയ പരമായും കെ.എസ്.യു. ഇതിനെ നേരിടും.