പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ്:
പാലക്കാട് സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും
പാലക്കാട് :പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പാലക്കാട് വല്ലപ്പുഴയിൽ നടക്കുന്ന യൂണിറ്റി മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിലാണ് യൂണിറ്റി മീറ്റ് നടത്തുന്നത്. അന്നേദിവസം രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. വൈകീട്ട് 4.30ന് യൂണിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന യൂണിറ്റി മീറ്റും പൊതുസമ്മേളനവും നടക്കും.
സംഘടനയുടെ കേഡറ്റുകളില്‍ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ് മാസ്റ്റർ സല്യൂട്ട് സ്വീകരിക്കുന്നതോടെ പൊതു സമ്മേളനം ആരംഭിക്കും.പോപുലർ ഫ്രണ്ട് പാലക്കാട് സൗത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി കെ പി അധ്യക്ഷനായിരിക്കും. ജില്ലാ സെക്രെട്ടറിമാരായ സിദ്ദിഖ് തോട്ടിൻകര, അബ്ദുൽ കബീർ എം സി, നൗഷാദ് സി വി ( പോപുലർ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ) ഷഹീർ ബാബു ചാലിപ്രം ( എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ) ലത്തീഫ് ദാരിമി ( ഇമാംസ് കൗൺസിൽ ) റംസീന സിദ്ദിഖ് ( എൻ ഡബ്ല്യൂ എഫ് ) ഉനൈസ് ഷൊർണുർ ( കാംപസ് ഫ്രണ്ട് ) എന്നിവർ പങ്കെടുക്കും.
കോവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടക്കുക.ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് ഇന്ത്യയെ കൊണ്ട് പോകാൻ ശ്രമിക്കുന്നവരുടെ കയ്യിൽ നിന്ന് രാജ്യത്തെയും രാജ്യത്തിന്റെ പരമാധികാരത്തെയും സംരക്ഷിക്കാൻ പോപുലർ ഫ്രണ്ട് നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ ജനാതിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിൻകര വാർത്ത കുറിപ്പിൽ അറിയിച്ചു.