പാലക്കാട്: ഗാന്ധിജി സ്വദേശിയെ ദർശനവും ശാസ്ത്രവും സാമൂഹ്യജീവിതത്തിലെ അസ്ഥിവാരവുമാക്കി പരിണമിപ്പിച്ചുവെന്നും ഫീനിക്സ് ആശ്രമം, ടോൾസ്റ്റോയ് ഫാം, സബർമതി, വാർധ സേവാഗ്രാം തുടങ്ങി ആശ്രമങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ സ്വദേശിയെ ധർമ്മനിഷ്ഠമായ ഒരു സങ്കല്പമായി വികസിപ്പിച്ചെടുക്കുകയായിരുന്നുവെന്നും സർവോദയ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച പ്രമുഖ ഗാന്ധിയന്മാർ അഭിപ്രായപ്പെട്ടു.
സർവ്വോദയ കേന്ദ്രവും പാലക്കാട് ജില്ലാ സർവ്വോദയ മണ്ഡലവും ചേർന്ന് രാമശ്ശേരി ഗാന്ധി ആശ്രമം നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ
സർവ്വോദയ – ഗാന്ധിസ്മൃതി സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇവർ.
ഗാന്ധിജിയുടെ ചിതാഭസ്മം
1948 ഫെബ്രുവരി 12ന് ഭാരതപ്പുഴയിലെ തിരുനാവായയിൽ നിമഞ്ജനം ചെയ്തതിൻ്റെ
സ്മരണ പുതുക്കുന്നതിനായാണ് സർവ്വോദയ – ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചത്..
1948 ഫെബ്രുവരി 12 ന് ഇന്ത്യയിലെ പ്രധാന പുണ്യ നദികളിൽ ഗാന്ധിജിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യണമെന്ന ദേശീയ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ ലക്ഷക്കണക്കിനാളുകൾ ഒത്തുകൂടി രാഷ്ട്രപിതാവിൻ്റെ ചിതാഭസ്മം പുണ്യനദികളിൽ നിമഞ്ജനം ചെയ്തത്.
തുടർന്ന് എല്ലാവർഷവും ഫെബ്രുവരി 12 സർവ്വോദയ ദിനമായി രാജ്യം മുഴുവൻ ആചരിച്ചു വരുന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ സർവോദയപക്ഷമായും ആചരിക്കുന്നു.
ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ.എൻ.ശുദ്ധോധനൻ സംഗമം ഉൽഘാടനം ചെയ്തു. സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ സംഗമത്തിൽ സർവ്വോദയ മണ്ഡലം ജില്ലാ ഉപാധ്യക്ഷൻ ആറുമുഖൻ പത്തിച്ചിറ
ആമുഖ പ്രഭാഷണം നടത്തി. തപോവരിഷ്ഠാശ്രമം പ്രതിനിധി സുധാകരബാബു, അകത്തേതറ ശബരി ആശ്രമം പ്രതിനിധി വി. സുബ്രഹ്മണ്യൻ, സർവ്വോദയ മണ്ഡലം ജില്ലാ നിവേദക് കെ.സുധീർ, എലപ്പുള്ളി പഞ്ചായത്ത് മെമ്പർമാരായ ഗിരീഷ് ബാബു. കെ, എ. സുബ്രഹ്മണ്യൻ, സർവ്വോദയ സമഗ്രാരോഗ്യ കേന്ദ്രം കോർഡിനേറ്റർ എ. അശോക് കുമാർ, കഥാകൃത്ത് രാധാകൃഷ്ണൻ രാമശ്ശേരി, വാവോലിതോട് ഫാർമേഴ്സ് ക്ലബ്ബ് സെക്രട്ടറി ജയകുമാർ.എം, പച്ചപ്പ് കൂട്ടായ്മ കോർഡിനേറ്റർ അബ്ദുൾ ആഷിക്ക്, , കലാധരൻ മലമ്പുഴ, ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, ശെൽവൻ കണ്ണിയോട്, പ്രദീപ് മടച്ചിപ്പാടം, പ്രകാശ്.പി. കറുകപ്പാടം, പ്രദീപ് കോവിൽപാളയം, സി.ശെന്തിൽകുമാർ മടച്ചിപ്പാടം,
രാമദാസ്.എം.രാമശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
സർവ്വോദയ കേന്ദ്രവും പാലക്കാട് ജില്ലാ സർവ്വോദയ മണ്ഡലവും ചേർന്ന് രാമശ്ശേരി ഗാന്ധി ആശ്രമം നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ
സർവ്വോദയ – ഗാന്ധിസ്മൃതി സംഗമത്തിൽ പങ്കെടുത്തവർ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
.
🙏🏽👏👏👏🇮🇳🇮🇳🇮🇳