പാലക്കാട് : ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് രോഹിത് വെമുലയുടെ ചിത്രം വീണ്ടും ചുമരിൽ വരച്ചു. ദിവസങ്ങൾക്കുമുമ്പ് യൂണിറ്റ് കമ്മിറ്റി കോളേജിൽ സ്ഥാപിച്ച കൊടിമരവും ചുമർ ചിത്രങ്ങളും ഇരുട്ടിന്റെ മറവിൽ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് വീണ്ടും ചുമർ ചിത്രങ്ങൾ വരക്കുമെന്ന് യൂണിറ്റ് കമ്മിറ്റി അറിയിച്ചിരുന്നു. യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സെക്കന്റ് ഇയർ വിദ്യാർത്ഥികളായ ജുഫ്നയുടെയും ദിയയുടേം നേതൃത്വത്തിൽ ആണ് ചുമർ ചിത്രം സ്ഥാപിച്ചത്. ക്യാമ്പസ്സിൽ ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങൾ സ്ഥാപിക്കുമെന്നും യൂണിറ്റ് കമ്മിറ്റി അറിയിച്ചു.