ഓരോ ദേശത്തിനും ഓരോ ആനയെ വീതം എഴുന്നള്ളിക്കാനാണ് ജില്ലാഭരണകൂടം അനുമതി നൽകിയത്. വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടെ കഴിഞ്ഞതവണത്തെ പോലെ കോവിഡ് നിയന്ത്രണങ്ങളോടെ ഏഴ് ആനകളെ അണിനിരത്തി ഇത്തവണയും ചിനക്കത്തൂർ പൂരം നടക്കും. കുതിരകളിയുൾപ്പെടെയുള്ള ചടങ്ങുകളും നടക്കും. ഏഴ് ആനകളും 16 കുതിരകളും ചിനക്കത്തൂർ ക്ഷേത്രമുറ്റത്ത് അണിനിരക്കും. ആനകൾ പൂരത്തിനുമുമ്പ് മൃഗസംരക്ഷണ വകുപ്പിന്റെയും വനംവകുപ്പിന്റെയും ഫിറ്റ്നസ് പരിശോധന നടത്താനും നാട്ടാനപരിപാലന നിയമം കൃത്യമായി പാലിക്കണം.