പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനായി പൊലീസിന്റെ തെരച്ചിൽ. മലമ്പുഴ സ്വദേശി ബാബുവാണ് മലയിൽ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് ചെങ്കുത്തായ മല കയറിയത്. സുഹൃത്തുക്കൾ ഭയം മൂലം തിരിച്ചിറങ്ങി. എന്നാൽ ബാബു ഒറ്റയ്ക്ക് മുന്നോട്ട് പോയി. വൈകിയിട്ടും താഴെയെത്താതായതോടെയാണ് യുവാവിന് വേണ്ടി തെരച്ചിൽ തുടങ്ങിയത്. സിഐ സുനിൽ കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്.