വടക്കഞ്ചേരി മേഖലയില്‍ പുലിശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ഭീതിയില്‍. വടക്കഞ്ചേരി ടൗണിനുസമീപവും കാളാംകുളം, കണക്കന്തുരുത്തി പ്രദേശങ്ങളിലും പുലിയെ കണ്ടിരുന്നു.പകല്‍സമയം കാടുമൂടിയ തോട്ടങ്ങളില്‍ പതിയിരിക്കുന്ന പുലി രാത്രിയാണ് പുറത്തിറങ്ങുന്നത്. പുലിയെ കണ്ടതിനെ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒളകര വനം സ്റ്റേഷനില്‍നിന്ന് കൊണ്ടുവന്ന രണ്ട് ക്യാമറകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.