– – – അസീസ് മാസ്റ്റർ —-
ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റ്, മഹാമാരി കാലത്ത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രരെയും അധസ്ഥിതരെയും അവഗണിക്കുന്നതാണ്. ആരോഗ്യ, കാർഷിക, പ്രതിരോധ മേഖലകളിലേക്ക് കണ്ണോടിക്കുന്നവർക്കെല്ലാം ഇത് ബോധ്യമാവും.
കോവിഡിന്റെ മൂന്നാംതരത്തിൽപെട്ട ലോകരാഷ്ട്രങ്ങളിലെ സർക്കാരുകൾ കൈകൊണ്ട നടപടികൾ വിലയിരുത്തിയാൽ സർക്കാരിന്റെ മുൻഗണന എവിടെയാണെന്ന് ബജറ്റിന്റെ രേഖകൾ വിളംബരം ചെയ്യുന്നില്ല. മുൻ വർഷങ്ങളിൽ മുൻഗണന എത്ര കോടി രൂപ ചിലവഴിച്ചുവെന്നും വരും വർഷങ്ങളിൽ എത്ര ചിലവഴിക്കുമെന്നും വ്യക്തമാക്കുന്നില്ല.
രാജ്യം പലതരത്തിലുള്ള ഭീഷണി നേരിടുമ്പോൾ നേരിടാൻ അടുത്ത 25 വർഷത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റ് എന്നാണ് മന്ത്രി നിർമല സീതാരാമൻ ഇത്തവണ ബജറ്റിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് സഹകരണ മേഖലയിലും കാർഷിക മേഖലയിലും സർക്കാരിന്റെ പ്രകടനം ദുർബലമായിട്ടും പരിഹാര നിർദ്ദേശങ്ങൾ ബജറ്റിലില്ല. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്ത് മതിപ്പുയർത്തുമെന്ന് അവകാശപ്പെടുന്ന ധനമന്ത്രി നോട്ട് പിൻവലിക്കൽ കാലത്തെ ഇത്തരത്തിലുള്ള പ്രഖ്യാപനം വിസ്മരിക്കുകയാണ്. ധനമന്ത്രി അവകാശപ്പെടുന്നത് വരാനിരിക്കുന്ന കാൽ നൂറ്റാണ്ട് കാലത്തേക്കുള്ള സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റാണിതെന്നാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം വരുന്ന നൂറ് വർഷത്തേക്കുള്ള ബജറ്റാണിതെന്നാണ്. ഇത് കോർപറേറ്റ് കൊള്ളക്കാർക്കും മാഫിയകൾക്കും വേണ്ടിയുള്ള ബജറ്റാണ്. ഇടത്തരക്കാരും പാവങ്ങളും യുവാക്കളും കർഷകരും ബജറ്റിൽ നിന്ന് പുറത്താണ്. രാജ്യത്തിന്റെ 80 ശതമാനം വരുന്ന സമ്പത്ത് കൈയടക്കിവെച്ചിരിക്കുന്ന 12 ശതമാനം കുടുംബങ്ങളെയാണെന്ന് മോദി ബജറ്റിലൂടെ ലക്ഷ്യം വെക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നായിരുന്നുവെങ്കിൽ ബജറ്റ് ഇതിലും ക്രൂരവും മനുഷ്യത്വരഹിതവും ആകുമായിരുന്നു.
ഒന്നാം കോവിഡ് കാലത്ത് ചിലവഴിച്ചതിന്റെ പകുതി തുക പോലും കോവിഡ് രണ്ടാം തരംഗത്തിൽ ചിലവഴിച്ചിട്ടില്ല. ഈ വർഷം വിദ്യാഭ്യാസത്തിനായി 104.278 കോടി രൂപ ചിലവഴിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും വിദ്യാർത്ഥികളെ തിരികെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുവരാൻ സാധിക്കുമോ എന്ന് സർക്കാരിന് ഉറപ്പില്ല. ബജറ്റ് അവഗണിക്കുന്ന മറ്റൊരു മേഖല മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയാണ്. ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി ഏതാണ്ട് സ്തംഭിച്ചിരിക്കയാണ്. ഗ്രാമവികസനത്തിലും ബജറ്റ് പ്രത്യാശ നൽകുന്നില്ല. ആരോഗ്യകുടുംബക്ഷേമ പ്രവർത്തനങ്ങളിലും കാര്യമായ ശ്രദ്ധ ബജറ്റ് കാഴ്ച്ചവെക്കുന്നില്ല. പൊതുവിതരണ സമ്പ്രദായം ഉൾപ്പെടുന്ന ഭക്ഷ്യ സബ്‌സിഡികൾക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി കുറഞ്ഞിരിക്കുന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കും കഴിഞ്ഞ വർഷം ചിലവഴിച്ചതിലും കുറഞ്ഞ തുകയാണ് ഇത്തവണ വകയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തിലേറെക്കാലമായി, ഇപ്പോൾ നടന്നു വരുന്ന ഓൺലൈൻ ക്ലാസുകൾ നല്ലൊരു ശതമാനത്തെ പഠന ഗവേഷണങ്ങളിൽ നിന്ന് മാറ്റിനിർത്തിയിരിക്കയാണ്. സ്ഥിരമായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമോ ഇടമോ ഇല്ലാത്തവരാണ്. സ്ഥിരമായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമോ ഇടമോ ഇല്ലാത്തവരാണ് ബഹുഭൂരിപക്ഷവുമെന്നത് യാഥാർത്ഥ്യമാണ്. ഇതൊന്നും ഉൾക്കൊള്ളാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. എല്ലാവർക്കും ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.