പാലക്കാട്:
റെയിൽവേ കോളനി പൗരസമിതിയുടെ നേതൃത്വത്തിൽ അന്യായമായി മീഡിയാവൺ ചാനലിന് പ്രക്ഷേപണാനുമതി നിർത്തിവെച്ച കേന്ദ്ര ഗവൺമെൻറ് നടപടിക്കെതിരെ എതിരെ റെയിൽവേ കോളനിയിൽ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. റെയിൽവേ കോളനിയിൽ നിന്ന് ആരംഭിച്ച് ഡിവിഷണൽ ഓഫീസിന് മുമ്പിൽ അവസാനിച്ച ജാഥ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. തനിമ കലാ സാഹിത്യ വേദി പാലക്കാട് ചാപ്റ്റർ പ്രസിഡണ്ട് ഇസ്മായിൽ സമാപനം നിർവഹിച്ചു.