Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

പെഗാസസും ബജറ്റ് സമ്മേളനവും പാർലമെൻ്റും — അസീസ് മാസ്റ്റർ —

Palakkad News by Palakkad News
5 years ago
in EDITORIAL, PALAKKAD
0
ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് :- – – അസീസ് മാസ്റ്റർ —
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുമ്പോൾ പെഗാസസ് വിഷയത്തിലെ പുതിയ വെളിപ്പെടുത്തൽ പാർലമെന്റിനെ പ്രക്ഷുബ്ധമാക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.  പെഗാസസ് ചാര സോഫ്റ്റ്‌വേർ ഇസ്രയേലിൽ നിന്ന് ഇന്ത്യ വാങ്ങിയതാണെന്ന ‘ന്യൂയോർക് ടൈംസി’ന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെടുന്നതോടെ പെഗാസസ് ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും എന്നതു തന്നെ കാര്യം. 

പെഗാസസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക എന്നു വേണം കരുതാൻ. 

ഇന്ത്യ ഇസ്രയേലിൽനിന്ന് പെഗാസസ് വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പെഗാസസിലെ ഹർജിക്കാരിലൊരാളായ അഡ്വ. എം.എൽ. ശർമ സുപ്രീംകോടതിയെ സമീപിച്ചത്.

പെഗാസസ് വാങ്ങാൻ ചെലവിട്ട പൊതുപണത്തെക്കുറിച്ച് അന്വേഷിക്കാൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ ഇടപാടിൽ ബന്ധപ്പെട്ടവരെ വിചാരണ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇസ്രയേലുമായുള്ള വലിയ ആയുധ ഇടപാടിന്റെ ഭാഗമായി കേന്ദ്രസർക്കാർ 2017 ജൂലായിൽ പെഗാസസ് വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

ഇടപാട് പാർലമെന്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെയും ബി.ജെ.പി.യുടെയും വ്യക്തിപരവും രാഷ്ട്രീയവുമായ താത്പര്യങ്ങൾക്കുവേണ്ടി നടത്തിയ വിശ്വാസവഞ്ചനയാണിത്. പൊതുപണം ഉപയോഗിച്ചുള്ള ഇടപാട് റദ്ദാക്കി തുക തിരിച്ചുപിടിക്കണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

പെഗാസസ് ഉപയോഗിച്ച് ഫോൺചോർത്തിയെന്ന പരാതികൾ അന്വേഷിക്കാൻ ഒക്ടോബർ 23-ന് സുപ്രീംകോടതി സ്വതന്ത്രവിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. പരാതിക്കാരിൽ നിന്ന് സമിതി വിവരങ്ങൾ തേടാനാരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് ന്യൂയോർക്ക് ടൈംസിന്റെ പുതിയ വെളിപ്പെടുത്തൽ വന്നത് എന്നത് രാഷ്ട്രീയപരമായ കോളിളക്കത്തിനാണ് വഴിയൊരുക്കുക. 

കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമാണം, അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കുമ്പോഴും പെഗാസസിന് തന്നെയായിരിക്കും മുൻതൂക്കം നൽകുക. കാരണം,ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നതും പെഗാസസ് വിഷയം ഉയർന്നു വരുന്നതും. എല്ലാവർക്കും ശുഭ സായാഹ്നം. ജയ് ഹിന്ദ്

Previous Post

വിദ്യാർത്ഥികളെ രക്തസാക്ഷികളാക്കുന്ന മാനേജുമെൻ്റ് നയങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AISF

Next Post

ജില്ലയില്‍ ഇന്ന് 2718 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 2718 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News