കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം രാഷ്ട്ര പിതാവ്
മഹാത്മാ ഗാന്ധിയുടെ എഴുപത്തിനാലാമത് രക്തസാക്ഷിത്വ ദിനം പാലക്കാട്
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ ദിനമായി
ആചരിച്ചു.ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എ തങ്കപ്പന്റെ
നേതൃത്വത്തിൽ ഡി സി സി ഓഫീസിൽ മഹാത്മാ ഗാന്ധിയുടെ ഛായ ചിത്രത്തിൽ
പുഷ്പാർചന നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ അനുസ്മരണ
പ്രഭാഷണം നടത്തി. നഗരസഭാ അംഗം മിനി ബാബു വർഗീയവിരുദ്ധ ദിന പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു. നേതാക്കളായ പി വി രാജേഷ്, രാജേശ്വരി ജയപ്രകാശ്,
പുത്തൂർ രാമകൃഷ്ണൻ, പി എച് മുസ്തഫ, എം ജവഹർ രാജ്, സി വി സതീഷ്, അനിൽ
ബാലൻ, എച് മുബാറക്, സുധാകരൻ പ്ലാക്കാട്ട്, സുഭാഷ് യാക്കര, കെ സുജാത,
എം കെ മുകേഷ് കുമാർ, സി കിദർമുഹമ്മദ്, എം വത്സകുമാർ,എം മോഹൻബാബു, എച്
സത്താർ, വി ആർ കുട്ടൻ എന്നിവർ പങ്കെടുത്തു.