ജില്ലയിലെ മേലാര്‍ക്കോട് പഞ്ചായത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി.
മരിച്ചു പോയ ആളുകളുടെ പേരില്‍ പെന്‍ഷന്‍ വിതരണം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍. പഞ്ചായത്തിലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് പെന്‍ഷന്‍ വിതരണത്തിലെ ക്രമക്കേട് കണ്ടെത്തിയത്.
2019 മുതല്‍ 2021 വരെയുള്ള സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണത്തിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചവര്‍ക്ക് മുതല്‍ മാസങ്ങള്‍ക്ക് മുമ്ബ് മരിച്ച ആളുകള്‍ക്ക് വരെ പെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നു എന്ന് പഞ്ചായത്തിലെ രേഖകളില്‍ വ്യക്തമാണ്. 2019ല്‍ മരിച്ച അഞ്ചുപേര്‍ ഇപ്പോഴും പെന്‍ഷന്‍ സ്വീകരിക്കുന്നവരുടെ പട്ടികയിലുണ്ട്
സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് മേലാര്‍ക്കോട്. സിപിഎം നേതൃത്വമാണ് അഴിമതിക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി.