മുണ്ടൂര്‍-തൂത റോഡ് നിര്‍മാണഭാഗമായി വിവിധ സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടിത്തുടങ്ങി
റോഡിന്‍റെ രണ്ടുഭാഗത്തുമായി 14 മീറ്ററോളമാണ് വീതികൂട്ടുന്നത്. റോഡ് പ്രവൃത്തിയോടൊപ്പം കരിമ്ബ, മുണ്ടൂര്‍, കോങ്ങാട് പഞ്ചായത്തുകള്‍ക്കുള്ള ജല്‍ജീവന്‍ മിഷന്‍ മുഖേന നടപ്പാക്കുന്ന കാഞ്ഞിരപ്പുഴ കുടിവെള്ളപദ്ധതിയുടെ പൈപ്പിടലും നടക്കുന്നു
ആ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പിട്ട് അതിനുമുകളിലായാണ് റോഡ് വീതികൂട്ടല്‍ നടക്കുന്നത്. എന്നാല്‍, കുടിവെള്ള പൈപ്പിടാന്‍ ചാലെടുത്ത് അതുമൂടിയ അടുത്തദിവസം തന്നെയാണ് റോഡ് വീതികൂട്ടാന്‍ വീണ്ടും മണ്ണെടുക്കുന്നത്. വാട്ടര്‍ അതോറിറ്റി പൈപ്പിടുന്നതിന് ചാലെടുത്താല്‍ ഉടന്‍തന്നെ മൂടണമെന്നാണ് നിബന്ധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡുനിര്‍മാണ ചുമതലയുള്ള കെ.എസ്.ടി.പി. ക്ക് ഒരുകോടിയിലധികം രൂപ നല്‍കിയാണ് കുടിവെള്ള പൈപ്പിടുന്നത്.