ഷൊർണൂർ: മുള്ളന്‍പന്നിയെ വെടിവെച്ചുകൊന്ന അഞ്ചംഗ സംഘം വനംവകുപ്പിന്റെ പിടിയില്‍.
ഞായര്‍ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പെരിന്തല്‍മണ്ണ സ്വദേശി അഷറഫ് അലി (41), തൃക്കടീരി സ്വദേശി മുഹമ്മദ് ഇക്ബാല്‍ (22), ചെമ്മംകുഴിയില് മുഹമ്മദ് സാബിര്‍ ( 30 ), ആനിക്കോട്ടില്‍ മുഹമ്മദ് (41), ചോലക്ക തൊടി ഹൈദരാലി (41)എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച ജീപ്പ്, രണ്ട് തോക്ക്, ആറ് തിരകള്‍, മുള്ളന്‍പന്നി എന്നിവ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്.
ചളവറ ചെമ്ബരത്തിമേട് വനത്തില്‍ നിന്നാണ് സംഘം മുള്ളന്‍പന്നിയെ വെടിവെച്ച് പിടിച്ച സംഘം കൃത്യത്തിനുശേഷം വാഹനത്തില്‍ കയറി പോകുന്നതിനിടെയാണ് പിടിയിലായത്.