കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു.
പൊതുപരിപാടികള്‍ക്ക് നേരത്തേ നല്കിയ അനുമതികള്‍ റദ്ദാക്കി.
വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരേ സമയം 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ബസില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ടി പി ആര് 30 ശതമാനത്തില്‍ കൂടുതലായതിനാലാണ് നിയന്ത്രണം. ജില്ലയില്‍ 1920 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.