ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. പരിപാടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുബന്ധ സാമഗ്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പാക്കും.
ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കോട്ടമൈതാനത്തിനകത്തേക്ക് ഒരു വഴിയിലൂടെ മാത്രമാവും പ്രവേശനം. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടന്നു. എ.ഡി.എം കെ. മണികണ്ഠന്, ജില്ലാ പോലിസ് മേധാവി ആര്. വിശ്വനാഥന്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.