‘ഭൂമി അല്ലെങ്കിൽ മരണം’ അംബേദ്കർ കോളനിക്കർ ഭൂമിയും വീടും ആവശ്യപ്പെട്ടുകൊണ്ട് കലക്ട്രേറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.
ഇടതു സർക്കാർ ഭൂരഹിതരെ വഞ്ചിക്കുകയാണെന്നും
രാഷ്ട്രീയ താല്പര്യത്തിൻ്റെ പേരിൽ അടിസ്ഥാന ജനവിഭാഗത്തൊട് കടുത്ത
അനീതിയും വിവേചനവുമാണ് മുതലമട പഞ്ചായത്ത് അധികാരികൾ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി
ഭൂമിക്കും വീടിനും വേണ്ടി
കഴിഞ്ഞ 93 ദിവസമായി മുതലമട പഞ്ചായത്തിനു മുന്നിൽ നടത്തിവന്നിരുന്ന സത്യാഗ്രഹ സമരം എസ്.സി/എസ്.ടി മന്ത്രിയുമായും കലക്ടറുമായും നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കലക്ട്രേറ്റിനു മുന്നിലേക്ക് മാറ്റിയത്.
സമരസമിതി നേതാക്കളായ ശിവരാജ് ഗോവിന്ദാപുരം, നീലിപ്പാറ മാരിയപ്പൻ, നീലിപ്പാറ മാരിയപ്പൻ, സലീന പ്രക്കാനം ഐക്യദാർഢ്യ സമിതി നേതാക്കളായ സെയ്ത് ഇബ്രാഹിം, അശോകൻ, രമണൻ, ചന്ദ്രൻ കല്ലേപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു .