“
നെന്മാറ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് “യുവാക്കളുo സാമൂഹ്യ വികസനവും” എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. നെന്മാറ ജനമൈത്രി പോലീസിന്റെയും , നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിൽ നെന്മാറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ നെന്മാറ ജി.ജി .വി.എച്ച്.എസ്.എസ് ൽ വച്ച് നടന്ന സെമിനാർ നെന്മാറ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശങ്കരൻ നിർവ്വഹിച്ചു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ചന്ദ്രിക ടീച്ചർ അധ്യക്ഷയായിരുന്നു. സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ സെമിനാറിന് നേതൃത്വം നൽകി ക്ലാസ് നയിച്ചു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർമാരായ ഷിജിത്, സുരേഷ് , ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം പ്രതിനിധികളായ വിജയലക്ഷ്മി. വി.ആർ, ദർശന. യു. എന്നിവർ സംസാരിച്ചു.
വാർത്ത. (രാമദാസ് ജി. കൂടല്ലൂർ.)