പാലക്കാട്: പട്ടികജാതി പട്ടികവർഗ്ഗ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുകയും വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന മെഡിക്കൽ കോളേജിൽ പിന്നോക്ക വിഭാഗക്കാർക്ക് അർഹമായ പ്രാധിനിത്യം ലഭിക്കണമെന്ന് മെഡിക്കൽ കോളേജ് സംരക്ഷണ സമിതി ‘ മെഡിക്കൽ കോളേജ് ഫണ്ട് ചെലവഴിക്കലിനെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും സംരക്ഷണ സമിതി പ്രസിഡണ്ട് C സുബ്രഹ്മണ്യൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പട്ടികജാതി- വർഗ്ഗ ഫണ്ട് ഉപയോഗി നിർമ്മിച്ച മെഡിക്കൽ കോളേജിലാണ് പട്ടികജാതി- വർഗ്ഗക്കാരെയും മറ്റ് പിന്നോക്കക്കാരെയും തഴയുന്നത് ‘ നിയമനവുമായി ബന്ധപ്പെട്ട് പട്ടികജാതി കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. പട്ടികജാതിക്കാരെ തഴയാൻ മാത്രമായി ആദ്യം രൂപീകരിച്ച സൊസൈറ്റിയിൽ നിന്നും മെഡിക്കൽ കോളേജ് ഭരണം സർക്കാർ മറ്റൊരു സൊസൈറ്റിക്ക് കീഴിലാക്കി’ ഈ സൊസൈറ്റിയിലും പട്ടികജാതി വർഗ്ഗക്കാർക് മതിയായ പ്രാതിനിധ്യം നൽകിയില്ല’ 160 പേരെ നിയമിച്ചപ്പോൾ പിന്നോക്കക്കാരിൽ നിന്ന് 9 പേരെ മാത്രമാണ് നിയമിച്ചത് ‘ നിയമിക്കപ്പെട്ടവരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയുമാണ് ‘വിദ്യാഭ്യാസ പ്രവേശനത്തിലും പിന്നോക്കക്കരെ തഴയുകയാണ്: യോഗ്യതയുള്ളവർ ഈ വിഭാഗത്തിലില്ലെന്ന സർക്കാർ വാദം അവാസ്തവമാണ്. പരിശോധന സാമഗ്രികൾ വാങ്ങിച്ചതിലും ഭരണതലത്തിലും വൻ അഴിമതി നടക്കുന്നുണ്ട് ‘ പാലക്കാട് മെഡിക്കൽ കോളേജ് അഴിമതിയുടെയും ക്രമക്കേടിൻ്റെയും കൂത്തരങ്ങായി മാറി, ഇതിനെതിരെ സമരത്തിലൂടെയും നിയമത്തിലൂടെയും നേരിടുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. ഭാരവാഹികളായ വി.പത്മ മോഹൻ, പി.പി. കോമൻകുട്ടി , കുഞ്ചൻ കണ്ണാടി, ശങ്കരൻ തത്തമംഗലം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു