പെരുവമ്ബില് 40 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. അയ്യപ്പന് എന്ന ബഷീറിനെ തമിഴ്നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടി
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കൊലപാതകം നടത്തിയശേഷം ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പ്രതിയായ അയ്യപ്പന് ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ തമിഴ് നാട്ടിലേക്ക് കടന്നത്.
കമ്ബം, തേനി ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് രാവിലെയാണ് അന്വേഷണ സംഘം പിടികൂടിയത്. പുതുനഗരത്ത് എത്തിക്കുന്ന പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. പത്തു വര്‍ഷമായി ജാന്‍ ബീവിയും അയ്യപ്പന് എന്ന ബഷീറും ഒരുമിച്ചായിരുന്നു ജീവിതം.