പാലക്കാട് : അയ്യപുരത്തെ അങ്കണവാടിയില്‍ മോഷണം. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫാനും ലൈറ്റുകളും മോഷണം പോയി.
കുട്ടികള്‍ക്കുള്ള അരിയും പറയുമെടുത്ത് കഞ്ഞിവെച്ച് കുടിച്ച ശേഷമാണ് കള്ളന് സാധനങ്ങളുമായി കടന്നുകളഞ്ഞത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അങ്കണവാടി വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
മുന്‍വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. തുടര്‍ന്ന് കുട്ടികള്‍ക്കായി സുക്ഷിച്ച അരിയും പയറുമെടുത്ത് പാകം ചെയ്തു കഴിക്കുകയായിരുന്നു. അങ്കണവാടിയുടെ അടുക്കള അലങ്കോലമാക്കിയിട്ടുണ്ട്. ബാക്കി വന്ന ഭക്ഷണവും പാത്രങ്ങളും പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ജീവനക്കാര്‍ കണ്ടത്.
ജീവനക്കാരുടെ പരാതിയില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.