രാമനാഥപുരം എൻ.എസ് എസ് കരയോഗം സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ നൂറ്റി നാല്പത്തി അഞ്ചാമത് മന്നം ജയന്തി ആഘോഷിച്ചു കരയോഗാംങ്കണത്ത് നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി
താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവും എം.എസ്.എസ് കോർഡിനേറ്ററുമായ എം.ദണ്ഡപാണി ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡന്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷനായി , സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി , കരയോഗം ഭരണ സമിതി അംഗങ്ങളായ പി.സന്തോഷ് കുമാർ, എം.സേതുമാധവൻ , കെ.സന്തോഷ് കുമാർ, വിജയഗോപാൽ ( മണി ) സുനിൽ മേനോൻ, രാമദാസ് നന്ദനം, വനിതാ സമാജം സെക്രട്ടറി ഡോ.വാസന്തി മനോജ്, ശാലിനി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു