മണ്ണാർക്കാട്:പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ.നാല് ദിവസം മുമ്പ് മണ്ണാർക്കാട് പോലീസ് മോഷണക്കേസിൽ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് വൈദ്യപരിശോധനക്കായി താലൂക്കാശുപത്രിയിൽ എത്തിച്ച വേളയിൽ പോലീസിനെ കബളിപ്പിച്ച് ചാടിപ്പോയ കൈതച്ചിറ സ്വദേശി ജിന്റോയെയാണ് അട്ടപ്പാടി കോട്ടത്തറയിൽ നിന്നും പോലീസ് പിടികൂടിയത്.