എൻ.സി.പി ജില്ലാ
നേതൃത്വ ക്യാമ്പ് 2022 ജനുവരി 15, 16 തീയതി കളിൽ മുണ്ടുർ യുവ ക്ഷേത്രയിൽ
പാലക്കാട് : എൻ.സി.പി ജില്ലാ നേതൃത്വ ക്യാമ്പ് ജനുവരി 15, 16 തീയതികളിൽ
മുണ്ടൂർ യുവ ക്ഷേത്രയിൽ വച്ച് നടത്തുന്നതിന് എൻ , സി.പി ജില്ലാ നേതൃയോഗം
തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന
യോഗം സംസ്ഥാന ജനറൽ സെക്രട്ടറി T N ശിവ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കോവി ഡ്
മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 150 പ്രതിനിധികൾ പങ്കെടുക്കുന്ന
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം 15 ന് കാലത്ത് 9.30 ന് സംസ്ഥാന പ്രസിഡണ്ട്
ശ്രീ.പി.സി. ചാക്കോ നിർവ്വഹിക്കും,16 ന് 2 മണിക്ക് നടക്കുന്ന സമാപന
സമ്മേളനം എൻ.സി.പി വർക്കിങ്ങ് കമ്മറ്റി അംഗവും വനം – വന്യജീവി വകുപ്പ്
മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവി, സംസ്ഥാന നിർവ്വാഹക
സമിതി അംഗങ്ങളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, പി. അബ്ദുൾ റഹ്മാൻ, കാപ്പിൽ
സെയ്തലവി, ജില്ലാ ഭാരവാഹികളായ ഷൗക്കത്തലി കുളപ്പാടം, കെ.പി. അബ്ദുൾ
റഹ്മാൻ, മോഹൻ ഐസക്ക്, സെയ്ഫുദ്ദീൻ കിച് ലു, പി.മൊയ്തീൻ കുട്ടി,
കെ.എസ്.രാജഗോപാൽ, എം.എം. കബീർ, സി, എ. സലോമി , എസ്.ജെ.എൻ നജീബ്, ഷെനിൻ
മന്ദിരാട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.