സ്ത്രീ സമത്വത്തിനായൊരു സാംസ്ക്കാരിക മുന്നേറ്റം *"സമം"* എന്ന പേരിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ വജ്രജൂബിലി ഫെല്ലോഷിപ്പിൽ നൃത്ത പരിശീലനം പൂർത്തീകരിച്ചവർക്കുള്ള അരങ്ങേറ്റ പരിപാടി പല്ലാവൂർ ഗവൺമെന്റ് എൽ.പി.സ്കൂളിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി.ലീലാമണി ഉദ്ഘാടനം ചെയ്തു. വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽ. രമേഷ് അദ്ധ്യക്ഷനായി.
പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽ.സായ് രാധ, ജില്ലാ പഞ്ചായത്തംഗം വി. രജനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജൻ, പി.എസ്. പ്രമീള, നസീമ ഇസ്ഹാഖ്, മഞ്ജുള സുരേന്ദ്രൻ , പഞ്ചായത്ത് മെമ്പർമാരായ എ.സജില, വിനു, കൺവീനർ സ്പർശ , ദേശീയ അധ്യാപക അവാർഡ് ജേതാവ് എ. ഹാറൂൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ ശാന്തകുമാരൻ സ്വാഗതവും, ഹെഡ്മിസ്ട്രസ് ടി. ഇ. ഷൈമ നന്ദിയും പറഞ്ഞു.
പരിശീലനം ലഭിച്ച പെൺകുട്ടികൾ നൃത്തം അവതരിപ്പിച്ചു.