പാലക്കാട് ഭൂമിയുടെ അനധി കൃത തരംമാറ്റം കണ്ടെത്തുന്നതിന് വിവരങ്ങളാവശ്യപ്പെട്ട് വിവരാകാ ശപ്രകാരം നൽകിയ അപേക്ഷ യ്ക്ക് ബന്ധപ്പെട്ട ഫയൽ കാണാ നില്ലെന്ന് പാലക്കാട് ആർ.ഡി.ഒ. ഓഫീസ് അധികൃതരുടെ മറുപടി. സിവിൽസ്റ്റേഷന് സമീപം പാർവ തിവിഹാറിൽ അഡ്വ. രതീഷ് ഗോ പാലൻ നൽകിയ അപേക്ഷയ്ക്ക് അധികൃതർ രേഖാമൂലം നൽകിയ മറുപടിയാണിത്.
പുത്തൂർ ദുർഗാജങ്ഷനിലെ 80 സെൻറിലുള്ള കുളത്തിൻറ തരംമാറ്റം റദ്ദാക്കണമെന്നാവശ്യ പ്പെട്ട് ഒക്ടോബർ 14-ന് ലാൻഡ് റവന്യൂ കമ്മിഷണർക്കും കളക്ടർ ക്കും ആർ.ഡി.ഒ. യും പരാതി നൽ കിയ ശേഷമാണ് വിവരാവകാശ നിയമപ്രകാരം കൂടുതൽ വിവര ങ്ങൾക്കായി ആർ.ഡി.ഒ. ഓഫീ സിലേക്ക് അപേക്ഷ നൽകിയ തെന്ന് രതീഷ് ഗോപാലൻ പറയു ന്നു. മുമ്പ് ഇതേ ആവശ്യമുന്നയി
ച്ച് നൽകിയ അപേക്ഷയ്ക്ക് ഫയൽ നമ്പർ നൽകിയാൽ വിവരങ്ങൾ കൈമാറാമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
ഇതേത്തുടർന്ന് ഫയൽ നമ്പർ കണ്ടെത്തി അപേക്ഷ നൽകി പ്പോൾ ഫയൽ ലഭ്യമല്ലെന്ന മറു പടിയാണ് ലഭിച്ചതെന്ന് വിവരാ വകാശ പ്രവർത്തകൻ പറഞ്ഞു. കേന്ദ്ര പൊതുരേഖാ നിയമമനു സരിച്ച് വിവരങ്ങളും രേഖകളും ക്രമീകരിച്ച് സുരക്ഷിതമായി സൂ
ക്ഷിക്കേണ്ടതുണ്ട്. നഷ്ടപ്പെട്ടതോ നശിച്ചുപോയതോ നശിപ്പിച്ചുകള ഞ്ഞതോ ആയ ലഭ്യമല്ലാത്ത വിവ രങ്ങളെ കുറിച്ച് തരംതിരിച്ച് രേ ഖകൾ പ്രസിദ്ധീകരിക്കേണ്ടതും സ്ഥാപനമേലധികാരിയുടെ ഉത്ത രവാദിത്വമാണ്. രേഖകളും വിവ രങ്ങളും നഷ്ടപ്പെട്ടതിനാൽ നൽ കാൻ കഴിയില്ലെന്നത് വിവരാവ കാശ നിയമത്തിന്റെ ലക്ഷ്യത്തി ന് വിരുദ്ധമാണെന്നും വിവരാവ കാശ പ്രവർത്തകർ പറയുന്നു.