മൂന്നു മാസത്തിനിടെ പല്ലശ്ശനക്ക് നഷ്ടമായത് അമൂല്യ രത്നങ്ങൾക്കു തുല്യരായ രണ്ടു ഗുരുശ്രേഷ്ഠൻമാർ.
(രാമദാസ് ജി. കൂടല്ലൂർ)
*പല്ലശ്ശന:-” നല്ലാട്ടിൽ ബാലകൃഷ്ണൻ നായർ (84 വയസ്സ്) നിര്യാതനായി. 28-12-2021ന് ഉച്ചയ്ക്ക് വാർദ്ധക്യസഹജമായ അസുഖങ്ങളെ ത്തുടർന്ന് നിര്യാതനായ അദ്ദേഹത്തിന് നാനാതുറകളിലുള്ളവരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി സമസ്ത മേഖലകളിലും പരേതൻ സജീവ സാന്നിധ്യമായുണ്ടായിരുന്നു എന്നതിന് സാക്ഷ്യം വഹിച്ചു.
1938ൽ കൊല്ലങ്കോട് പുഴക്കൽത്തറ പുത്തൻവീട്ടിൽ കോമൻ നായരുടേയും, പല്ലശ്ശന നല്ലാട്ടിൽ കല്യാണിയമ്മയുടേയും ഒമ്പത് മക്കളിൽ എട്ടാമനായി പിറന്ന ഇദ്ദേഹം അച്ചൻ്റെ പിൻഗാമിയായി കണ്യാർകളിയിലും,മേളത്തിലും പ്രാഗത്ഭ്യം തെളിയിച്ചു. ചെണ്ടമേളത്തിൽ പ്രശസ്തനായ ചക്രപാണിമാരാരും, മദ്ദളത്തിൽ അച്ചുതൻമാരാരും ഗുരുക്കൻമാരായിരുന്നു. കഥകളി ഐശ്ചിക വിഷയമായെടുത്ത് ആറു വർഷത്തെ പഠനത്തിനു ശേഷം മദ്രാസ് സർവ്വകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കണ്യാർകളി ഹരമായിരുന്ന ഇദ്ദേഹം വിവിധ പുറാട്ടുകൾ അവതരിപ്പിച്ചു കൊണ്ട് ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ശിഷ്യഗണങ്ങളുമായെത്തി കണ്യാർകളി അവതരിപ്പിച്ച് ശ്രദ്ധേയനായ ഇദ്ദേഹം നല്ലൊരു എഴുത്തുകാരനുമായിരുന്നു. ഉടുക്കടിപ്പാട്ടിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ഡൽഹി അയ്യപ്പക്ഷേത്രത്തിനു കീഴിൽ ഇരുപതോളം കുട്ടികളെ അഭ്യസിപ്പിച്ചിരുന്നു. തൃശ്ശൂരിൽ വെച്ച് നടന്ന എം.ടി.യുടെ നാലുകെട്ടിൻ്റെ അമ്പതാം വാർഷികത്തിലും, കൈരളി ടിവി യുടെ 300 എപ്പിസോഡ് പരിപാടിയിലും, KTDC യുടെ പരിപാടികളിലും കണ്യാർകളി അവതരിപ്പിക്കുന്നതിന് ഇദ്ദേഹം മുൻകൈയെടുത്ത് പ്രവർത്തിച്ചു. CRPF ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി., Indira Gandhi murder Case Enquiry Commission., Central Social welfare Board എന്നിവയിൽ സ്തുത്യർഹമായ സേവനം ചെയ്ത ഇദ്ദേഹം ഒരു ക്ലാസ് 1 ഓഫീസറായി വിരമിച്ചു. 1997ൽ വിരമിച്ച ശേഷം പല്ലശ്ശനയുടേയും,കണ്യാർകളിയുടേയും ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചു. 2008ൽ സപ്തതി ആഘോഷിച്ച ഇദ്ദേഹം 2009ൽ ഫോക്ക്ലോർ അക്കാദമി അവാർഡ് നേടി കണ്യാർകളി ആർട്സ് ആന്റ് പ്രൊമോഷൻ കൗൺസിൽ വൈസ് ചെയർമാൻ സ്ഥാനത്തിരിക്കെയാണ് ഇദ്ദേഹത്തിന്റെ നിര്യാണം.
പല്ലശ്ശന NSS കരയോഗത്തിന്റെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം, കണ്യാർകളിക്കും, സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച കായിക പ്രേമികൂടിയായ ക്രാന്തദർശിയായിരുന്നു.
പരേതൻ്റെ ഭാര്യ.
പട്ടഞ്ചേരി മാടശ്ശേരിവീട്ടിൽ
(വിജയാ നിവാസിൽ)
രാധാ ബാലകൃഷ്ണൻ.
മക്കൾ: രാധാകൃഷ്ണൻ,
ദീപാ കൃഷ്ണൻ.
മരുമക്കൾ:
സിന്ധു രാധാകൃഷ്ണൻ., കൃഷ്ണൻ
29-12-2021ന് കാലത്ത് 11 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ വെച്ച്. ശവസംസ്കാരം നടക്കുമ്പോൾ….
സാംസ്കാരിക കേരളത്തിന്റെ യശസ്സുയർത്തിയ അതുല്യ പ്രതിഭ ഓർമ്മയുടെ ഓളങ്ങളിൽ അലയടിക്കുകയാണ്.
2021ന് തിരശ്ശീല വീഴാനൊരുങ്ങുമ്പോൾ ബാലകൃഷ്ണൻ നായരുടെ വിയോഗത്തോടൊപ്പം, മുമ്പ് 28-09-2021ന് നിര്യാതനായ ഗുരു ദ്വാരകകൃഷ്ണനേയും ശിഷ്യഗണങ്ങളും, പല്ലശ്ശനക്കാരും സ്മരിക്കപ്പെടുകയാണ്.