കേസിൽ പൊലീസ് അന്വേഷണം ശരിയെന്ന് തെളിഞ്ഞതായി സിപിഐഎം. പൊലീസിന്റെ കണ്ടെത്തലുകൾ തന്നെയാണ് സിബിഐ യും ശരിവെച്ചതെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പറഞ്ഞു.
കേസിൽ സിപിഐഎം ആരെയും സംരക്ഷിച്ചില്ല. എന്നിട്ടും തെറ്റായ പ്രചാരണങ്ങൾ ഉണ്ടായി. മാധ്യമങ്ങൾ നടത്തിയ പ്രചാരണങ്ങൾ ഇടിഞ്ഞു വീണതായി എൻ എൻ കൃഷ്ണദാസ് പറഞ്ഞു. സർക്കാറിന്റെയും പാർട്ടിയുടെയും സത്യസന്ധത തെളിഞ്ഞതായും നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.