പാലക്കാട് : തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന പി ടി തോമസിന്റെ വേര്‍പാടില്‍ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം ദു:ഖമുളവാക്കുന്നതാണ്. കേരളത്തിന്റെ മതനിരപേക്ഷ ചേരിക്ക് ആശയപരമായും സംഘാടനപരമായും നേതൃപരമായും പങ്കുവഹിച്ചിട്ടുള്ള തികഞ്ഞ മതേതര വാദിയായിരുന്നു അദ്ദേഹം.
പ്രതിബദ്ധതയും കണിശതയും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു ഗാഡ്ഗില്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹത്തിന്റെ നിലപാടെന്നും അത് കേരള സമൂഹം അനുഭവിച്ചറിഞ്ഞത് ആണെന്നും അനുശോചന സന്ദേശത്തില്‍ അസീസ് മാസ്റ്റർ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പാർട്ടിക്കും സഹപ്രവർത്തകർക്കും ഉറ്റവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.