ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ പാലക്കാട് ഡിവിഷൻ തല തൊഴിലാളി മുന്നേറ്റ ജാഥ ആരംഭിച്ചു.
പാലക്കാട്: കേരള ഇലക്ട്രിസിറ്റി വർ ക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) പാലക്കാട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ 22 ന് പാലക്കാട് ഡിവിഷൻ പരിധിയിലെ തൊഴിലാളി മുന്നേറ്റജാഥ ആരംഭിച്ചു.
സമയബന്ധിത പ്രമോഷൻ തൊഴിലാളികളുടെ അവകാശം, കരാർ വ്യവസ്ഥകൾ പാലിക്കുക, പങ്കാളിത്ത പെൻ ഷൻ പദ്ധതി പിൻവലിക്കുക, പെൻഷൻ ഫണ്ട് നിർദ്ദേശം അപ്രായോഗികം, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയി ച്ചുകൊണ്ട് സംസ്ഥാന തലത്തിൽ 20 മുതൽ 24 സംസ്ഥാന വ്യാപകമായി സെക്ഷൻ ഓഫീസ് കേന്ദ്രീകരിച്ച് നടത്തുന്ന പ്രചരണത്തിൻ്റെ ഭാഗമായാണ് ജാഥ നടത്തുന്നത്.
സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.സി.ആനന്ദൻ ക്യാപ്റ്റനും ,പാലക്കാട് ഡിവിഷൻ പ്രസിഡൻറ് കെ.ഷംല ഡയറക്ടറും ഡിവിഷൻ സെക്രട്ടറി പി.ആർ.നന്ദകുമാർ വൈസ് ക്യാപ്റ്റനും പി.ഡി.ശശികുമാർ, പി.എം.സതീഷ് കുമാർ, പ്രസാദ്, സുനിൽ, സജിത്ത്, സുനിൽ പ്രദീപ്,ആന്റണി, വിജയകുമാർ,
എന്നിവർ ജാഥ അംഗങ്ങളും ആയ മുന്നേറ്റ ജാഥ
രാവിലെ ഒമ്പതിന് മലമ്പുഴ സെക്ഷനിൽ വെച്ച് ആരംഭിച്ചു. ഡിവിഷൻ തല ഉദ്ഘാടനം കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കെ.ആർ.മോഹൻദാസ് നിർവഹിച്ചു..
ജില്ലാ സെക്രട്ടറി കെ എം.ജോയി അദ്ധ്യക്ഷത വഹിച്ചു.
ഇലക്ടിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കെ.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.
,
ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ്
മണി കുളങ്ങര, ചിറ്റൂർ ഡിവിഷൻ സെക്രട്ടറി എം.രമേഷ്, ആലത്തൂർ ഡിവിഷൻ സെക്രട്ടറി വി.കൃഷ്ണദാസ്,
കിസാൻ സഭ ജില്ലാ സെക്രട്ടറി പി.അശോകൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ്, സി പി ഐ മലമ്പുഴ ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ സലീം,
വർക്കേഴ്സ് ഫെഡറേഷൻ കമ്മിറ്റി അംഗം പി.ഡി.ശശികുമാർ എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി പി.ആർ.നന്ദകുമാർ സ്വാഗതവും
ജാഥ ക്യാപ്റ്റൻ എം.സി.ആനന്ദൻ സ്വീകരണത്തിന് നന്ദിയും പറഞ്ഞു.
ജാഥ മരുത റോഡ്, കഞ്ചിക്കോട്, വാളയാർ, എലപ്പുള്ളി, മേലാ മുറി, ഒലവക്കോട്, വൈദ്യുതി ഭവൻ, മുണ്ടൂർ, കോങ്ങാട്, കടമ്പഴിപ്പുറം, പത്തിരിപ്പാല, പറളി സെക്ഷനുകളിൽ പര്യടനം നടത്തി പറളി ചെക്ക് പോസ്റ്റ് പരിസരത്ത് സമാപിക്കും.
സമാപന സമ്മേളനം സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ചെയ്യു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി