പാലക്കാട്: ക്രിസ്തുമസ്സും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തിൽ ഡിസംബർ പതിനാറാം തിയതി യാ യിട്ടും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്ടി.എംപ്ലോയ്സ് സംഘിൻ്റെ നേതൃത്വത്തിൽ പി.പി.ഇ.കിറ്റ് ധരിച്ച് ജീവനക്കാർ പ്രതിഷേധ സമരം നടത്തി.അഞ്ഞൂറു രൂപയുടെ പി.പി.ഇ.കിറ്റ് ആയിരത്തി അഞ്ഞൂറു രൂപ കൊടുത്തു വാങ്ങി അഴിമതിയുടെ കൂത്ത ര ങ്ങായി മാറിയ ഭരണം കെ എസ് ആർ ടി സി ജീവനക്കാരന് ശമ്പളം കൊടുക്കുന്ന സമയത്ത് മാത്രം നഷ്ടക്കണക്ക് പറയുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പി പി ഇ കിറ്റ് ധരിച്ച് പ്രതിഷേധിച്ചത്.പാലക്കാട്
ഡിപ്പോയിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. കൊറോണയുടെ മറവിൽ പോലും കേരള ജനതയെ ലജ്‌ജിപ്പിക്കുന്ന അഴിമതി നടത്തിയതായി മാധ്യമങ്ങൾ ആരോപിക്കുന്ന ഇടതു ഗവൺമെൻറ് കെ എസ് ആർ ടി സി ജീവനക്കാരന് ശമ്പളം നൽകുന്ന കാര്യം വരുമ്പോൾ മാത്രം നഷ്ടക്കണക്ക് പറഞ്ഞ് ശമ്പളം നിഷേധിക്കുന്ന നടപടി വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ശമ്പളം നൽകിയില്ലെങ്കിൽ ഡിസംബർ 17 മുതൽ ഡ്യൂട്ടി ബഹിഷ്കരണം ഉൾപ്പടെയുള്ള കടുത്ത സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ , കെ.സുരേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൽ. രവി പ്രകാശ്, എം.കണ്ണൻ, ആർ.ശിവകുമാർ, നാഗ നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.