രാത്രി റോഡിൽ കാളവണ്ടിയോട്ടമത്സരം : കേസെടുത്തതിൽ പ്രതിഷേധിച്ച്റോഡുപരോധം
കൊഴിഞ്ഞാമ്പാറ: ആൾസഞ്ചാരമുള്ള പ്രധാനപാതയിലൂടെ കാളവണ്ടി മത്സരയോട്ടം നടത്തിയതിന് നടപടിയെടുത്ത പോലീസിനെതിരേ പ്രതിഷേധവുമായി കാളവണ്ടിക്കാർ. കാളവണ്ടികൾ കുറുകെയിട്ട് റോഡുപരോധിച്ചത് ഗതാഗതക്കുരുക്കിന് കാരണമായി.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് യാത്രക്കാർക്ക് അപകടഭീഷണിയുയർത്തി മത്സരയോട്ടം നടത്തിയ ആറ്് കാളവണ്ടികൾ എരുത്തേമ്പതി കൈകാട്ടിയിൽനിന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്.
കാളവണ്ടിയോട്ടക്കാരായ തിരുപ്പൂർ പൂളവാടി സ്വദേശികളായ ആർ. പ്രേംകുമാർ (28), എ. മകുടീശ്വരൻ (42), വണ്ടിത്താവളം വിളയോടി പുതുശ്ശേരി എസ്. സുഭാഷ് (23), എലപ്പുള്ളി തേനാരി ഒകരംപള്ളം എസ്. റാബിൻദാസ് (46), ഇരട്ടക്കുളം ഉപ്പ്തോട് സ്വദേശികളായ എൻ. കാശിവിശ്വനാഥൻ, എൻ. നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
ഓട്ടമത്സരത്തിനിടയിൽ കാളവണ്ടിമറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ പരാതി അറിയിച്ചതോടെയാണ് പോലീസ് കാളവണ്ടിയോട്ടക്കാരെ പിടികൂടിയത്. ഇവരെ കൊണ്ടുപോകുന്നതിനിടെ കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനു സമീപം കാളവണ്ടികൾ റോഡിലിട്ട് സംഘം പ്രതിഷേധിച്ചു. പിന്നീട് ഇൻസ്പെക്ടർ എം. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമെത്തി