പാലക്കാട്:കോളേജിലെ വിവിധ കോഴ്സുകളിൽ വർധിപ്പിക്കാനായി സർക്കാർ പരിഗണനയിലുള്ള സീറ്റുകൾ അനുവദിച്ചു കിട്ടാൻ ഇടപെടുകയും സർക്കാറിന് ഉടൻ അപേക്ഷ നൽകുകയും വേണമെന്നാവശ്യപ്പെട്ട് ഗവ.വിക്ടോറിയ കോളേജ്,ഗവ.ചിറ്റൂർ കോളേജ്,അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽമാർക്ക് ഫ്രറ്റേണിറ്റി നിവേദനം നൽകി.യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.
ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്ലസ് ടുവിന് ശേഷം പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുമ്പോൾ അർഹമായ സീറ്റുകൾ എത്രയും വേഗം അനുവദിച്ചു കിട്ടുവാൻ ബന്ധപ്പെട്ടവർ നിർബന്ധമായും മുൻകൈയെടുക്കണമെന്ന് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഫോട്ടോ:കോളേജിലെ വിവിധ കോഴ്സുകളിൽ വർധിപ്പിക്കാനായി സർക്കാർ പരിഗണനയിലുള്ള സീറ്റുകൾ അനുവദിച്ചു കിട്ടാൻ ഇടപെടുകയും സർക്കാറിന് ഉടൻ അപേക്ഷ നൽകുകയും വേണമെന്നാവശ്യപ്പെട്ട് ചിറ്റൂർ ഗവ.കോളേജ് പ്രിൻസിപ്പൽക്ക് ഫ്രറ്റേണിറ്റി യൂണിറ്റ് ഭാരവാഹികൾ നിവേദനം നൽകുന്നു.










