മനുഷ്യാവകാശ ദിനം: കാമ്പസുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി
പാലക്കാട്:ഡിസംബർ 10 ലോകമനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ്,സ്ക്കൂൾ യൂണിറ്റുകൾക്ക് കീഴിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ലോകത്തും രാജ്യത്തും ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ഭരണകൂട വേട്ട,വിവേചനങ്ങൾ,അട്ടപ്പാടി ശിശു മരണം അടക്കമുള്ള വിഷയങ്ങൾ മനുഷ്യാവകാശ ദിന പരിപാടികളുടെ ഭാഗമായി കാമ്പസുകളിലുയർത്തി. വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റി വിവിധ വിഷയങ്ങളുയർത്തി കൊളാഷ് പ്രദർശനം നടത്തി.വിക്ടോറിയ, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥി സംഗമങ്ങൾ നടന്നു.അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ്,പുലാപ്പറ്റ എം.എൻ.കെ.എം ഗവ.ഹയർസെക്കൻഡറി സ്ക്കൂൾ എന്നിവിടങ്ങളിൽ അട്ടപ്പാടിയിൽ കൊല ചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിനെ മർദിക്കുന്ന ഫോട്ടോ വെച്ചുള്ള അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.ചിറ്റൂർ ഗവ.കോളേജ് അടക്കമുള്ള യൂണിറ്റുകൾക്ക് കീഴിലും വിവിധ പരിപാടികൾ നടന്നു.
Photo:ലോക മനുഷ്യാവകാശ ദിനത്തിൽ വിവിധ മനുഷ്യാവകാശ ലംഘനങ്ങൾ ഉയർത്തിക്കാട്ടി വിക്ടോറിയ കോളേജ് ഫ്രറ്റേണിറ്റി യൂണിറ്റ് സംഘടിപ്പിച്ച കൊളാഷ് പ്രദർശനത്തിൽ നിന്ന്.