പാലക്കാട്: അട്ടപ്പാടി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് ആദിവാസികൾക്കുവേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അട്ടപ്പാടി സന്ദർശനത്തിനിടെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അട്ടപ്പാടിയിൽ എന്താണ് നടക്കുന്നതെന്ന് സർക്കാരിന് അറിയില്ല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമില്ല. നോഡൽ ഓഫീസറോ മോണിട്ടറിങ് കമ്മിറ്റിയോ ഇല്ല. ആരോഗ്യമന്ത്രി വന്നുപോയിട്ടും അട്ടപ്പാടിയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഉള്ള സൗകര്യങ്ങൾ കുറയുകയല്ലാതെ കൂടുതലായി ഒന്നും ഉണ്ടായില്ല. നന്നായി കാര്യങ്ങൾ ചെയ്തിരുന്ന നോഡൽ ഓഫീസറെ ഇല്ലാത്ത യോഗത്തിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തെ അവിടേക്ക് മാറ്റിയശേഷം മന്ത്രി അട്ടപ്പാടി സന്ദർശിക്കുകയും ചെയ്തു. അതിൽ അദ്ദേഹത്തിന്റെ പ്രതികരണം തന്നെ വളരെ വ്യക്തമാണല്ലോ,