പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് വാർഡ് തല ജനകീയ സമിതി ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ തയ്യാറാക്കിയ വാർഡുതലത്തിലെ അതിദരിദ്രരരുടെ കരട് പട്ടിക വൈസ് പ്രസിഡണ്ട് ആർ. പ്രസീദ പഞ്ചായത്തിലെ സെക്ഷൻ ഉദ്യോഗസ്ഥന് കൈമാറുന്നു.
: അതി ദരിദ്രരെ കണ്ടെത്തൽ.. മികവാർന്ന പ്രവർത്തനങ്ങളുമായി പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്ത്..
പാലക്കാട്: കേരള സർക്കാരിന്റെ അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായുള്ള അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാലക്കാട് ചിറ്റൂർ ബ്ലോക്കിലെ പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാവുന്നു. അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് നടക്കുമ്പോൾ ഇതിന് മുൻപായി തന്നെ പൊൽപ്പുള്ളി പഞ്ചായത്ത് ഗ്രൂപ്പ് ചർച്ചയിലൂടെ പ്രവർത്തന നിരതമായി എന്നത് ഈ പദ്ധതി പ്രവർത്തനത്തിന് ആത്മവിശ്വാസം നൽകുന്ന ഘടകമായി.വാർഡ് തല പരിശീലനം പൂർത്തിയാക്കി കൊണ്ടുള്ള വാർഡു തല ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ ഒരേ സമയം പതിമൂന്ന് വാർഡുകളും ഗ്രൂപ്പ് തിരിഞ്ഞ് വിശദമായ ചർച്ച നടത്തി വിവര ശേഖരണത്തിനുള്ള പ്രാഥമിക കരട് പട്ടിക തയ്യാറാക്കി മാതൃകയായി. പ്രത്യേക ചടങ്ങിൽ ഈ പട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്ഷൻ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പ് തലങ്ങളിൽ വീണ്ടും ചർച്ച നടത്തി വിവര ശേഖരണം നടത്താനും തീരുമാനമായി. വാർഡ് തല ജനകീയ സമിതികളുടെ പരിശീലനം പോലെ തന്നെ വാർഡ് തല വിവര ശേഖരണത്തി നായുള്ള എന്യൂ മറേഷൻ ടീമിനായുള്ള പരിശീലനവും ചിട്ടയായി തന്നെ പൂർത്തീകരിച്ചു. ഫീൽഡിൽ പോകുന്നതിന് മുൻപായി ആവശ്യമെന്ന് കണ്ടാൽ കണ്ടാൽ ഇവർക്ക് തുടർ പരിശീലനം നൽകാനും കർമ്മ പദ്ധതിയുണ്ട്. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിർദ്ദേശമുൾക്കൊണ്ട് ജനകീയ സമിതി പരിശീലനം തുടങ്ങും മുൻപ് പഞ്ചായത്ത്…. വാർഡ് തല ജനകീയ സമിതി കളുടെ സംയുക്ത യോഗം ചേർന്ന് ഏകോപന പ്രവർത്തനങ്ങൾ നടത്തിയതും പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്തിന്റെ മറ്റൊരു മികവുറ്റ പ്രവർത്തനം ആയിരുന്നു. പഞ്ചായത്ത് തല ജനകീയ സമിതിയുടെ നേതൃത്വത്തിൽ വാർഡ് തല ജനകീയ സമിതികൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായ സഹകരണങ്ങളുമായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ നില കൊള്ളുമ്പോൾ മാർഗ്ഗ നിർദ്ദേശങ്ങളുമായി നോ ഡൽ ഓഫീസർ, അസി. നോഡൽ ഓഫീസർ എന്നിവർക്കൊപ്പം കിലയുടെ സെന്റർ കോ. ഓർഡിനേറ്റും റിസോഴ്സ് പേഴ്സൺ ടീമും ഒപ്പമുണ്ട്.