പാലക്കാട്:ശിശു മരണം നടന്ന അട്ടപ്പാടിയിലെ തൂവ്വ,വരഗൻപാടി ഊരുകളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എം സാബിർ അഹ്സൻ,ഗായത്രി അട്ടപ്പാടി,ജില്ല വൈസ് പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ,മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയംഗം വസീം സ്വാലിഹ്,കുലുക്കൂർ ഊര് മൂപ്പത്തി പുഷ്പ ടീച്ചർ,അഫീഫ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി.
കാലങ്ങളായി ഭരണകൂടങ്ങൾ അട്ടപ്പാടിയിലെ ജനങ്ങളോട് ചെയ്യുന്ന വഞ്ചനയുടെ തുടർച്ചയാണ് ശിശു മരണങ്ങളിലേക്ക് നയിക്കുന്നതെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.കോട്ടത്തറ ഗവ.ട്രൈബൽ ഹോസ്പിറ്റൽ വികസനം ഉന്നത തല ഗൂഢാലോചനയോടെ തഴയപ്പെട്ടെന്ന പരാതിയും അട്ടപ്പായിലേക്ക് പാസാകുന്ന കോടികളുടെ തുക അർഹരിലേക്കെത്താതെ എവിടെ ചെലവഴിക്കപ്പെടുന്നെന്ന കാര്യവും സമഗ്രമായ അന്വേഷണം നടത്തണം. മാസങ്ങളായി പല ഊരുകളിലും ഭക്ഷ്യക്കിറ്റ് വിതരണം മുടങ്ങിക്കിടക്കുന്നതും ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ‘ജനനി ജന്മരക്ഷ’ പദ്ധതി നൽകാത്തതും ശമ്പളം കിട്ടാത്തതിനാൽ എസ്.ടി പ്രെമോട്ടർമാർ സേവനം അവസാനിപ്പിച്ചതും എഴുപതിലധികം ഊരുകളിൽ കുടുംബ ശ്രീ ‘സാമൂഹിക അടുക്കള’കൾ നിശ്ചലമായതും സർക്കാറിന്റെ വീഴ്ച മൂലമാണെന്നും നേതാക്കൾ പറഞ്ഞു.
Photo:അട്ടപ്പാടി തൂവ്വ ഊരിൽ മരിച്ച 42 ദിവസം പ്രായമായ കുഞ്ഞിന്റെ അമ്മയെയും ബന്ധുക്കളെയും ഫ്രറ്റേണിറ്റി നേതാക്കൾ ഊരിലെത്തി സന്ദർശിച്ചപ്പോൾ.