അർഹതപ്പെട്ടവരെ സഹായിക്കുന്നതാണു് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനം.
—കെ.ബാബു.എം.എൽ.എ.-
കൊടുവായൂർ: അർഹതപ്പെട്ടവരെ കണ്ടെത്തി സഹായിക്കുന്നതാണ് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനമെന്നും വലതുകൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന പേലെ ചെയ്യുന്ന സന്നദ്ധ പ്രവർത്തകരാണ് ശരിയായ ജീവകാരുണ്യ പ്രവർത്തകരെന്നും ‘കെ.ബാബു എം.എൽ.എ. പറഞ്ഞു.സർക്കാരിനു പോലും ചെയ്യാൻ പറ്റാത്ത പല നല്ല കാര്യങ്ങളും ഇത്തരം സന്നദ്ധ സംഘടനകൾ ചെയ്യുന്നുണ്ടെന്നും അത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സമഗ്ര വെൽനെസ് എഡുക്കേഷൻ സ്വസൈറ്റിയുടെ നേത്യത്വത്തിൽ “മാസ്കിലൂടെ തല ചായ്ക്കാനൊരു വീട് ” എന്ന പദ്ധതിയുടെ ഭാഗമായി എത്തന്നൂരിലെ അംഗ പരിമിതരും പാവപ്പെട്ടവരുമായ ആദിത്യ, ഐശ്വര്യ എന്നീ വിദ്യാർത്ഥികൾക്ക് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ.
കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് .വി.പ്രേമ അദ്ധ്യക്ഷയായി.സൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികുന്നേൽ ആ മുഖ പ്രഭാഷണം നടത്തി.എലപ്പുള്ളി ഗാർഡിയൻ ഇൻ്റർനാഷണൽ സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ സ്വരൂപിച്ച തുക ആദിത്യനും ഐശ്വര്യക്കും കൈമാറി. കൊടുവായൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ‘കെ.കുട്ടുമണി; എസ്.മഞ്ചു;എൻ.അബ്ബാസ്, പി.ആർ.സുനിൽ, സി.പി. സംഗീത;ആർ.കുമാരി; സംഘടന അഡ്വൈസറി ബോർഡ് മെമ്പർ ഡോ: ഫിറോസ് ഖാൻ ,സെക്രട്ടറി ജോസ് ചാലയ്ക്കൽ; ഗാർഡിയൻ ഇൻറർനാഷണൽ സ്കൂൾ പി.ആർ.ഒ.ഷീജ.കെ.എസ്.എന്നിവർ സംസാരിച്ചു.
ഫോട്ടോ .. സമഗ്ര വെൽനെസ് എഡ്യൂക്കേഷൻ സൊസൈറ്റി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം കെ.ബാബു .എം.എൽ.എ.നിർവ്വഹിക്കുന്നു.