അട്ടപ്പാടിയിലെ ശിശുമരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് നടത്തിയ ഉപവാസം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു
അഗളി: അട്ടപ്പാടിയിൽ തുടരുന്ന ശിശുമരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഏകദിന ഉപവാസം നടത്തി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ആരോഗ്യമേഖല വലിയ തകർച്ച നേരിടുന്നുവെന്നും അതിന്റെ പ്രതിഫലനമാണ് അട്ടപ്പാടിയിലുണ്ടായ ശിശുമരണമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ പല പ്രദേശങ്ങളിലും പോഷകാഹാരം മുടങ്ങിയിട്ട് മാസങ്ങളായെന്നും അടിയന്തരമായി ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും വി.ടി. ബൽറാം ആവശ്യപ്പെട്ടു. കെ.എസ്.യു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷനായി.
സമാപനസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. സംസ്ഥാന ഭാരവാഹികളായ മാത്യു കെ. ജോൺ, പി.എച്ച്. അസ്‌ലം, കോൺഗ്രസ് നേതാക്കളായ പി.സി. ബേബി, ഷിബു സിറിയക്ക്, ജോബി കുരുവിക്കാട്ടിൽ, എൻ.കെ. രഘുത്തമൻ, എം.ആർ. സത്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, സി.വിഷ്ണു, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, കെ.എസ്.യു. ജില്ലാ ഭാരവാഹികളായ ഗൗജ വിജയകുമാർ, അജാസ്, ശ്യാം ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.