മണ്ണൂർ :- നാലാം വാർഡിൽ യാക്കര ക്ഷേത്രം കനാൽ റോഡ് ചളി നിറഞ്ഞ പ്രദേശങ്ങളിൽ ക്വോറി വേസ്റ്റ് ഇട്ട് ഗതാഗത യോഗ്യമാക്കി. വാർഡ് മെമ്പറുടെയും പ്രദേശവാസികളുടെയും സഹകരണത്താലാണ് ക്വാറി വേസ്റ്റ് തട്ടിയത്. NCP ജില്ല സെക്രട്ടറി എസ്.ജെ.എൻ. നജീബ്, മണ്ഡലം വൈസ് പ്രസിഡണ്ട് N.അബ്ദുൾ മജീദ് , NSC മണ്ഡലം പ്രസിഡണ്ട് Kയാസിൻ, വൈസ് പ്രസിഡണ്ട് VKആകർഷ് നാട്ടുകാരായ അബ്ദുൾ റഹിമാൻ , K സുകുമാരൻ , ഷൈനി, ഷെറീന, Pഉണ്ണികൃഷ്ണൻ, തുടങ്ങിയവർ വ്യത്തിയാക്കലിന് നേതൃത്വം നൽകി. മൂന്ന് മണിക്കൂർ നീണ്ട പ്രയത്നത്തിൽ റോഡ് ഗതാഗത യോഗ്യമാക്കി..