കേന്ദ്ര ഗവൺമെന്റിന്റെ വൈദ്യുതി സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ
ബഹുജന പ്രതിക്ഷേധ കൂട്ടായ്മ നടത്തി.
മലമ്പുഴ:
നവംബർ 29ന് ആരംഭിക്കുന്ന പാർലമന്റിന്റെ ശീതകാല സമ്മേളനത്തിൽ വൈദ്യുതി മേഖല സ്വകാര്യവത്കരണം ലക്ഷ്യം വച്ച് കൊണ്ട് അവതരിപ്പിക്കുന്ന “വൈദ്യുതി നിയമ ഭേദഗതി 2021 ” പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ ലിസ്റ്റ് ചെയ്ത അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ
നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയ്സ് ആൻ്റ് എൻജിനീയേഴ്സ്
(NCCOEEE) ൻ്റെ നേതൃത്വത്തിൽ സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ ദേശവ്യാപകമായി വൈദ്യുതി മേഖലയിൽ പ്രതിഷേധ ദിനം ആചരിച്ചു.
ഇതിൻ്റെ ഭാഗമായി മലമ്പുഴ പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ബഹുജന കൂട്ടായ്മ നടത്തി.
മലമ്പുഴ പോസ്റ്റാഫീസ് പരിസരത്തു ചേർന്ന കൂട്ടായ്മ
കിസാൻ സഭ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി.അശോകൻ ഉദ്ഘാടനം ചെയ്തു.
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ഡിവിഷൻ ഉപാദ്ധ്യക്ഷൻ രാജേഷ് പി.എൻ.അദ്ധ്യക്ഷത വഹിച്ചു.
സി ഐ ടി യു മലമ്പുഴ ഡിവിഷൻ ഉപാദ്ധ്യക്ഷൻ സുൽഫീക്കർ അലി മുഖ്യ പ്രഭാഷണം നടത്തി. കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) പാലക്കാട് ജില്ലാ പ്രസിഡൻ്റ് മണി കുളങ്ങര, പി.വി.സുനിൽകുമാർ, പി.എം.സതീഷ് കുമാർ ,എം.സുനിൽ കുമാർ, വിജയകുമാർ, നിഷാദ്, എന്നിവർ സംസാരിച്ചു.
ചിത്രം:
കിസാൻ സഭ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി.അശോകൻ ഉദ്ഘാടനം ചെയ്യുന്നത്