കേരള വീരശൈവ ജംഗം സഭ പല്ലശ്ശന യൂണിറ്റ് സമ്മേളനം നടത്തി.
പല്ലശ്ശന: കേരള വീരശൈവ ജംഗം സഭ പല്ലശ്ശന യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം ആർ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ച യോഗം രജിസ്റ്റാർ കെ. എ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജംഗം സമുദായത്തിനു പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നും, കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി അഡ്വ: വി. ഷണ്മുഖാനന്ദൻ, പ്രസിഡന്റ് സി. സുകുമാരൻ, ജനറൽ സെക്രട്ടറി എം.സുരേഷ്, ട്രഷറർ കെ. മണികണ്ഠൻ വൈസ്പ്രസിഡന്റ് സി.സുന്ദരൻ, ജോയിന്റ് സെക്രട്ടറി ബാബു പട്ടഞ്ചേരി, എക്സിക്യൂട്ടീവ് അംഗം എം.ജയപ്രകാശ് ,ബി.വെങ്കിടേഷ് , പി.മനോജ്, സി. മുരളി എന്നിവർ പ്രസംഗിച്ചു.