കഞ്ചിക്കോട് ജനവാസമേഖലയെ വിറപ്പിച്ച കാട്ടാനക്കൂട്ടം പാളം കുറുകെ കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചുകയറി. ഒരു കുട്ടിയാന ഉള്‍പ്പെടെ 3 ആനകള്‍ ചരിഞ്ഞു. ഇന്നലെ രാത്രി ഒന്പതിനു കോയമ്ബത്തൂര്‍ നവക്കര ട്രാക്ക് 506 ലാണ് അപകടം. മംഗലാപുരം ചെന്നൈ മെയിലാണ് ആനകളെ ഇടിച്ചത്.
പാലക്കാട് കാട്ടാനശല്യം തുടര്‍ക്കഥയായിട്ടും റെയില്‍വേലി പദ്ധതി വേണ്ട രീതിയില്‍ നടപ്പാക്കിയിട്ടില്ല. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെ കാട്ടാന ശല്യം രൂക്ഷമാവുന്ന ജനവാസ മേഖലകളിലും വനമേഖലയിലെ റെയില്‍പാളങ്ങളോടു ചേര്‍ന്നും നടത്താനിരുന്ന പദ്ധതി വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാല്‍ ഉപേക്ഷിച്ച അവസ്ഥയിലാണ്. കഞ്ചിക്കോട് വാളയാര്‍ മേഖലയിലെ റെയില്‍വേ ട്രാക്കുകള്‍ താണ്ടിയാണു സ്ഥിരമായി കാട്ടാനകള്‍ ജനവാസമേഖലയിലെത്തുന്നത്. റെയില്‍ പാളങ്ങളുടെ ഇരുമ്ബുപയോഗിച്ചുള്ള റെയില്‍ വേലി നിര്‍മ്മിക്കുന്നതിലൂടെ ഇതു തടയാനാവും.










